• +919656998991
  • Surabhi Complex, Thamarassery 673573
  • Mon - Sat : 10am - 5pm
Follow Us
logo
ഐക്കാന്‍ അക്കാദമി എല്‍എല്‍പി. അസ്മില സലിമും, അഫ്‌നാന്‍ അബ്ദുല്‍ അസീസും ഇര്‍ഫാന ഇബ്രാഹിമും, ജഹ്ഷ സലാമും തുടങ്ങിയ അക്കാദമി.

ഐക്കാന്‍ അക്കാദമി എല്‍എല്‍പി. അസ്മില സലിമും, അഫ്‌നാന്‍ അബ്ദുല്‍ അസീസും ഇര്‍ഫാന ഇബ്രാഹിമും, ജഹ്ഷ സലാമും തുടങ്ങിയ അക്കാദമി.

ജര്‍മനിയില്‍ പോകാന്‍ ജര്‍മന്‍ പഠിക്കണം, യുകെയില്‍ പോകാന്‍ ഐഎല്‍ടിഎസ് പൂര്‍ത്തിയാക്കണം. അപ്പോള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പോകാനോ. അതിനുമുണ്ട് അക്കാദമി; ഐക്കാന്‍ അക്കാദമി എല്‍എല്‍പി. അസ്മില സലിമും, അഫ്‌നാന്‍ അബ്ദുല്‍ അസീസും ഇര്‍ഫാന ഇബ്രാഹിമും, ജഹ്ഷ സലാമും തുടങ്ങിയ അക്കാദമി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കു പോകാനുള്ള ലൈസന്‍സ് നേടുന്നതിനുള്ള എക്‌സാം കോച്ചിങ് സെന്ററാണ് ഐക്കാന്‍ അക്കാദമി എല്‍എല്‍പി. 2021ല്‍ കോട്ടയ്ക്കലില്‍ നിന്നാണ് അക്കാദമിയുടെ തുടക്കം. ഒമാന്‍, ഖത്തര്‍, സൗദി, ബഹ്‌റൈന്‍ & കുവൈറ്റ്, ദുബായ് എന്നിങ്ങനെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഹാഡ്, എംഒഎച്ച്, ഡിഎച്ച്എ, ഒപ്‌റ്റോമെട്രിക് തുടങ്ങി വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഐക്കാന്‍ അക്കാദമി നല്‍കുന്ന കോഴ്‌സില്‍ ചേരാം. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ലൈസന്‍സ് നേടുന്നതിനുള്ള പരിശീലനങ്ങളാണ് കോഴ്‌സില്‍ നല്‍കുന്നത്. അറബിക് ഭാഷ അടക്കം ഓരോ രാജ്യങ്ങളില്‍ ആവശ്യമായ ഭാഷയും ആ രാജ്യങ്ങളിലെ ലൈഫ് സ്റ്റൈല്‍ രീതികളും ക്ലാസുകളിലൂടെ പരിശീലിപ്പിക്കും. റേഡിയോളജി, ഡയാലിസിസ്, ഫിസിയോ തെറാപ്പി, ഓഡിയോളജി, എംഎല്‍റ്റി, ആയുര്‍വേദ നഴ്സിംഗ്, ഫാര്‍മസി, സ്പീച്ച് തെറാപ്പി പതോളജിസ്റ്റ് അടക്കം 19 കോഴ്‌സുകളുടെ ലൈസന്‍സ് എക്സാമിനായുള്ള കോച്ചിങ് ഐക്കാന്‍ അക്കാദമി നല്‍കി വരുന്നു. കോട്ടയ്ക്കലിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലും അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഏത് രാജ്യക്കാര്‍ക്കും പഠിക്കാമെന്നതാണ് പ്രത്യേകത. പഠന സൗകര്യാര്‍ത്ഥം പഠന സമയത്തിനും ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ ഉന്നത പദവികളിലുള്ളവരും ആഴത്തില്‍ അറിവുള്ളവരുമാണ് ഫാക്കല്‍റ്റികള്‍. എക്‌സാം കഴിയുന്നതു വരെ ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ട അസിസ്റ്റന്‍സും നല്‍കുന്നു

Enquire Now !